Skip to main content

ഗ്രാമവികസന വകുപ്പിന്റെ മലയാള ഭാഷ ദിനം- ഭരണഭാഷാ വാരാഘോഷം: മത്സര വിജയികളെ പ്രഖ്യാപിച്ചു

 

മലയാള ഭാഷ ദിനം- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ക്കും പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച മത്സരവിജയികളെ പ്രഖ്യാപിച്ചു.

ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ക്കായി നടത്തിയ തര്‍ജ്ജമ മത്സരത്തില്‍ ലൈഫ് മിഷന്‍ ഓഫീസ് ഡി.ഇ.ഒ എം.എസ് ഇന്‍സമാമുല്‍ഹക്ക് ഒന്നാം സ്ഥാനവും കുഴല്‍മന്ദം ബ്ലോക്കിലെ സീനിയര്‍ ക്ലര്‍ക്ക് വി.ശശീന്ദ്രകുമാരന്‍ രണ്ടാം സ്ഥാനവും ആലത്തൂര്‍ ബ്ലോക്ക് വി.ഇ.ഒ എ.വി ശ്രീവിദ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തെറ്റുതിരുത്തല്‍ മത്സരത്തില്‍ പട്ടാമ്പി ബ്ലോക്കിലെ ഓഫീസ് അറ്റന്റന്റ് എം അര്‍ച്ചന ഒന്നാം സ്ഥാനവും പാലക്കാട് ദാരിദ്ര ലഘൂകരണ വിഭാഗം ഹെഡ് ക്ലര്‍ക്ക് ബാബു തോമസ് രണ്ടാംസ്ഥാനവും ആലത്തൂര്‍ ബ്ലോക്ക്  വി ഇ. ഒ എ വി ശ്രീവിദ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൈയെഴുത്ത് മത്സരത്തില്‍ നെന്മാറ ബ്ലോക്കിലെ വി.ഇ.ഒ  എന്‍ രഹിത, നെന്മാറ ബ്ലോക്കിലെ ഡ്രൈവറായ അലി മുഹമ്മദ്, മണ്ണാര്‍ക്കാട് ബ്ലോക്കിലെ ക്ലര്‍ക്ക് വി സുജാത എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പദ്യ പാരായണ മത്സരത്തില്‍ ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ പി വേലായുധന്‍ ഒന്നാം സ്ഥാനവും പാലക്കാട് എ. ഡി. സി (പി എ) ഓഫീസ് ഡ്രൈവര്‍ കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനവും ഒറ്റപ്പാലം ബ്ലോക്ക് സീനിയര്‍ ക്ലര്‍ക്ക് ഇ ആര്‍ രമ്യ മൂന്നാം സ്ഥാനവും നേടി.

ഓഫീസ് കുറിപ്പ് തയ്യാറാക്കല്‍ മത്സരത്തില്‍ കുഴല്‍മന്നം ബ്ലോക്ക് സീനിയര്‍ ക്ലര്‍ക്ക് വി ശശീന്ദ്രകുമാരന്‍ ഒന്നാം സ്ഥാനവും പട്ടാമ്പി ബ്ലോക്കിലെ സീനിയര്‍ ക്ലര്‍ക്ക് കെ സി മഞ്ജു രണ്ടാംസ്ഥാനവും മലമ്പുഴ ബ്ലോക്കിലെ സീനിയര്‍ ക്ലര്‍ക്ക് ഷാജുദീന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

നവംബര്‍ രണ്ടിന് പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വടക്കഞ്ചേരി ആയക്കാട് പ്രീ-മെട്രിക് ഹോസ്റ്റലിലെ  എസ് ആകാശ് ഒന്നാം സ്ഥാനവും കാരാകുറിശ്ശി പ്രീ-മെട്രിക് ഹോസ്റ്റലിലെ ഇ.കൃഷ്‌ണേന്ദു രണ്ടാം സ്ഥാനവും ഒറ്റപ്പാലം മനിശ്ശേരി പ്രീ-മെട്രിക് ഹോസ്റ്റലിലെ യു അഭിനവ് മൂന്നാംസ്ഥാനവും നേടി.

date