Post Category
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ല നിര്‍മിതി കേന്ദ്രത്തില്‍ ഒരു ഡിവിഷണല്‍ അക്കൗണ്ടിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് പ്രതിമാസം 12000 രൂപ നിരക്കിലാണ് നിയമനം. അപേക്ഷകര്‍ എം കോം പാസായിരിക്കണം. ടാലിയില്‍ മികവ് ഉള്ളവരായിരിക്കണം.
എഴുത്തുപരീക്ഷ , കമ്പ്യൂട്ടര്‍ പ്രായോഗിക പരീക്ഷ , ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായം 22 നും 45 നും മധ്യേ. അപേക്ഷകര്‍ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്തു ജനുവരി 20 ന് 5 മണിക്ക് മുന്‍പ് പ്രോജക്ട് എന്‍ജിനീയര്‍, ജില്ലാ നിര്‍മ്മിതികേന്ദ്രം ഇടുക്കി, പൈനാവ് പി.ഒ കുയിലിമല പിന് 685603 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232252.
date
- Log in to post comments