ലൈഫ് പദ്ധതി: ആലത്തൂര്‍ ബ്ലോക്കിലെ കുടുംബസംഗമവും അദാലത്തും അഞ്ചിന് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി അഞ്ചിന് രാവിലെ ഒമ്പതിന് ആലത്തൂര്‍ അലിയ മഹലില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനാകും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, സെക്രട്ടറി, കെ.പി. ചിത്ര, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍, എരിമയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി, തരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാര്‍, പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍, കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, കാവശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഭാമ, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജോയിന്റ് വി.ഡി.ഒ. എം. കണ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments