Post Category
ജനുവരി 15 ന് ജില്ലാ വ്യവസായ കേന്ദ്രം പ്രവര്‍ത്തിക്കും
ജില്ലയില്‍ അവധി ദിവസമായ ജനുവരി 15 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ വ്യവസായ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. വ്യവസായ സംരംഭകരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 27 ന് നടക്കുന്ന വ്യവസായ അദാലത്തുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ജനുവരി 17 വരെ സ്വീകരിക്കും. ഫോണ്‍ : 0491-2505385, 2505408.
date
- Log in to post comments