Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ജില്ലയിലെ കലാകാരന്മാര്‍

 

കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ്  ജേതാക്കളായ  ജില്ലയിലെ കലാകാരന്മാര്‍  ജില്ലാ കോര്‍ഡിനേറ്ററുടെ  നേതൃത്വത്തില്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  1, 02, 111 രൂപ സമാഹരിച്ചു നല്‍കി. സംസ്ഥാനത്തൊട്ടാകെയുള്ള  വജ്രജൂബിലി കലാപ്രവര്‍ത്തകര്‍ ചേര്‍ന്ന് 1182491 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.   സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സദാശിവന്‍ നായരുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ അജേഷ് വി.വി, കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ ഷൈലജ പി അംബു എന്നിവര്‍  ചേര്‍ന്ന്  സാംസ്‌കാരിക വകുപ്പ് മന്ത്രി  എ. കെ ബാലന് തുക നേരിട്ടു കൈമാറി.  കോവിഡ് കാലത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വേറിട്ട മാതൃക തീര്‍ക്കുകയാണ് പാലക്കാട്  ജില്ലയിലെ 96 വജ്രജൂബിലി  കലാകാരന്‍മാര്‍.   ഓട്ടന്‍തുള്ളല്‍  കലാകാരി അഞ്ജു തന്റെ വിവാഹ ദിവസം രണ്ടുമാസത്തെ ഫെലോഷിപ്പ് തുകയായ 20000 രൂപ ചേലക്കര എം എല്‍ എ യു ആര്‍ പ്രദീപിനെ ഏല്‍പ്പിച്ചിരുന്നു.   കോല്‍ക്കളി കലാകാരനായ എസ്. സജിത്ത് തന്റെ ഒരുമാസത്തെ ഫെലോഷിപ്പ് തുക  10 അവശ കലാകാരന്മാര്‍ക്ക്  ഗുരുദക്ഷിണയായി  നല്‍കി. ജില്ലയിലെ കലാകാരന്‍മാര്‍ ചേര്‍ന്ന് സ്‌നേഹവണ്ടിയെന്ന പേരില്‍  ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

date