എറണാകുളം അറിയിപ്പുകള്
സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്പന വെളളിയാഴ്ച തുടങ്ങും
കൊച്ചി: സപ്ലൈകോ ഓണ്‍ലൈന്‍ വില്പന വെളളിയാഴ്ച (ഒക്ടോബര്‍ 23) മുതല്‍ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ സപ്ലൈകോയുടെ 21 വില്പനശാലകളിലൂടെയാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വില്പന നടത്തുക. ജില്ല, വില്പനശാല, ആപ്ലിക്കേഷന്‍ യഥാക്രമം : തിരുവനന്തപുരം (നാല്) : ഹൈപ്പര്‍ മാര്‍ക്കറ്റ് വഴുതക്കാട്, പീപ്പിള്‍ ബസാര്‍ ഫോര്‍ട്ട്, ഇന്‍ ആന്‍ഡ് ഔട്ട് ആല്‍ത്തറ, പീപ്പിള്‍ ബസാര്‍ ശ്രീകാര്യം , കൊല്ലം (ഒന്ന്): പീപ്പിള്‍ ബസാര്‍ കൊല്ലം, പത്തനംതിട്ട (ഒന്ന്): പീപ്പിള്‍ ബസാര്‍ അടൂര്‍, എറണാകുളം (ഏഴ്) : ഹൈപ്പര്‍ മാര്‍ക്കറ്റ് ഗാന്ധിനഗര്‍, പീപ്പിള്‍ ബസാര്‍ പനമ്പിള്ളി നഗര്‍, സൂപ്പര്‍ മാര്‍ക്കറ്റ് വൈറ്റില, സൂപ്പര്‍ മാര്‍ക്കറ്റ് ഡി എച്ച് റോഡ് , സൂപ്പര്‍ മാര്‍ക്കറ്റ് ഇരുമ്പനം, സൂപ്പര്‍ മാര്‍ക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പര്‍ മാര്‍ക്കറ്റ് പിറവം, തൃശ്ശൂര്‍ (നാല്) : പീപ്പിള്‍ ബസാര്‍ തൃശ്ശൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് പെരുംമ്പിളാശ്ശേരി, സൂപ്പര്‍ മാര്‍ക്കറ്റ് മണ്ണുത്തി, സൂപ്പര്‍ മാര്‍ക്കറ്റ് ഒല്ലൂര്‍, കോഴിക്കോട് (നാല്) : പീപ്പിള്‍ ബസാര്‍ കോഴിക്കോട്, സൂപ്പര്‍ മാര്‍ക്കറ്റ് നടക്കാവ്, സൂപ്പര്‍ മാര്‍ക്കറ്റ് ചെറുവണ്ണൂര്‍, സൂപ്പര്‍ മാര്‍ക്കറ്റ് കോവൂര്‍. കൂടുതല്‍ വിവരങ്ങള്‍ സപ്ലൈകോയുടെ supplycokerala.com എന്ന വെബ്സൈറ്റില്‍ ലഭിക്കും.
- Log in to post comments